പുതിയ ഡാമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കാര്യത്തിൽ സിപിഎം ഉറച്ചു നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് പാ൪ട്ടിയുടെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. 31 കൊല്ലമായി കേരളം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നമാണിതെന്നും ഇതിൽ ഇടപെടേണ്ടത് സിപിഎം പോലൊരു പാ൪ട്ടിയുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 മുല്ലപ്പെരിയാ൪ വിഷയത്തിൽ സംയമനം പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യ൪ഥന മാനിച്ച് സമരം പിൻവലിക്കുന്ന കാര്യം ച൪ച്ച ചെയ്ത് തീരുമാനിക്കും. അത്യന്തം ആപൽകരമായ സ്ഥിതി വിശേഷത്തെയാണ് കേരളം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പെരിയാ൪ വിഷയത്തിൽ കോടതി വിധി കേരളത്തിന് അനുകൂലമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

ഉത്സാഹ പൂ൪ണമായ പ്രവ൪ത്തനങ്ങളുടെ കുറവാണോ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണമായതെന്ന് പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.  

കോഴിക്കോട് ജില്ലാസമ്മേളനം കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്ന രാജ്യങ്ങൾ പരാജയപ്പെടുമെന്നും അതാണിപ്പോൾ ലോകത്ത് കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണക്കാരുടെ സംരക്ഷകരായി യുപിഎ സ൪ക്കാ൪ മാറിയിരക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഇതിന് ബദലായ സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നും സിപിഎം അതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.