'130 കോടി!; എട്ടുകോടിപേരില്ലാത്തത്​​ സി.എ.എ, എൻ.ആർ.സി ലക്ഷ്യമിട്ട​ാണോയെന്ന്​ ആശങ്കയുണ്ട്​'

ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്​ജിദ്​ പൊളിച്ച സ്ഥലത്തുള്ള രാമക്ഷേത്ര ശിലാസ്ഥാപനത്തിന്​ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ നടത്തിയ പരാമർ​ശത്തിൽ പ്രതികരണവുമായി ശശി തരൂർ എം.പി.

ശശി തരൂർ ട്വീറ്റ്​ ചെയ്​തതിങ്ങനെ: പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലസ്ഥാപനത്തിനിടെ രാജ്യത്തെ 130 കോടി ജനങ്ങൾക്ക്​ ആശംസനേർന്നു. പക്ഷേ 2020 പകുതിയിലെ യു.എൻ ഡാറ്റ കണക്കനുസരിച്ച്​ ഇന്ത്യൻ ജനസംഖ്യ 1,38,00,04,385 ആണ്​. സി.എ.എ, എൻ.ആർ.സി എന്നിവ കാരണമാണോ തങ്ങൾ ഒഴിവാക്കപ്പെട്ടതെന്ന്​ പുറന്തള്ളപ്പെട്ട എട്ടുകോടി ജനങ്ങൾക്ക്​ ആശങ്കയുണ്ട്​. ഇനി അശ്രദ്ധ പ്രകാരം സംഭവിച്ചതാണെങ്കിൽ തെറ്റുതിരുത്തുന്നത്​ ഇവർക്ക്​ ധൈര്യം നൽകും.

രാമക്ഷേത്ര ശിലാസ്ഥാപനം 500 വർഷം നീണ്ട കാത്തിരിപ്പാണെന്നും രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമാണ്​ സഫലമായതെന്നും മോദി പ്രസ്​താവിച്ചിരുന്നു. ​ ഇതിനെതിരെ 'ആ 130കോടി ജനങ്ങളിൽ ഞാനില്ല' എന്ന തലക്കെട്ടിൽ നടന്ന കാമ്പയിനിൽ നിരവധിപേർ അണിചേർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.