10 കോടി ഡോസ് കോവിഡ് വാക്സിൻ: സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർത്ത് ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ

ബംഗളൂരു: കോവിഡ് വാക്സിൻ നിർമാണത്തിനായി ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 150 മില്യൺ ഡോളർ (ഏകദേശം 1124 കോടി രൂപ) നൽകി. ഇന്ത്യക്കും മറ്റ് രാജ്യങ്ങൾക്കുമായി 10 കോടി ഡോസ് വാക്സിൻ നിർമിക്കാനായാണ് തുക നൽകിയത്.

ആസ്ട്രാസെനേക്കക്കും നൊവാവാക്സിനും വേണ്ടി തയാറാക്കുന്ന വാക്സിൻ ഡോസിന് മൂന്ന് ഡോളർ നിരക്കിൽ നൽകാനാകുമെന്നും 92 രാജ്യങ്ങൾക്ക് ഇത് ലഭ്യമാക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.

പരീക്ഷണത്തിലുള്ള വാക്സിൻ വിജയിക്കുകയും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാനാവുകയും ചെയ്താൽ സംഭരണത്തിന് ലഭ്യമാക്കും.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഓക്സ്ഫഡ്-ആസ്ട്രസെനാക്ക, നൊവാവാക്സ് എന്നിവർ വികസിപ്പിച്ച വാക്സിനുകളിടെ നിർമാണ ചുമതല ഏറ്റെടുത്തത്. വാക്സിനുകൾ നിലവിൽ മനുഷ്യരിലെ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.