തമിഴ്​നാട്ടിൽ ഒരു എം.എൽ.എക്ക്​ കൂടി കോവിഡ്​

ചെന്നൈ: തമിഴ്​നാട്ടിൽ ഒരു എം.എൽ.എക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്​ ആർ.ടി. അരശുവിനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ ​ട്വീറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. എത്രയും വേഗം രോഗത്തിൽനിന്ന്​ മുക്തിനേടി പൊതുപ്രവർത്തനത്തിനിറങ്ങാൻ കഴിയ​ട്ടേയെന്നും സ്​റ്റാലിൻ ആശംസിച്ചു.

ചെയ്യൂർ നിയമസഭ മണ്ഡലത്തെയാണ്​ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്​. ഡി.എം.കെയിൽ കോവിഡ്​ സ്​ഥിരീകരിക്കുന്ന രണ്ടാ​മത്തെ എം.എൽ.എയാണ്​ ഇദ്ദേഹം. നേരത്തേ എം.എൽ.എ ജെ. അൻപഴകന്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ജീവൻ നഷ്​ടമാകുകയും ചെയ്​തിരുന്നു.  

Tags:    
News Summary - DMK MLA Arasu ​Tests Positive for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.