ബംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ 918 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കേസാണിത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ശനിയാഴ്ച വൈകീട്ട് അഞ്ചു വരെയുള്ള കണക്കിലാണ് കോവിഡ് രോഗബാധയിൽ െറക്കോഡ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലേറെയും ബംഗളൂരു നഗരത്തിലാണ്; 596 പേർ.
സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,923 ആയി. ഇതിൽ 4441 പേരാണ് ചികിത്സയിലുള്ളത്. രോഗബാധയെ തുടർന്ന് ബംഗളൂരുവിൽ മൂന്നുപേരടക്കം സംസ്ഥാനത്ത് 11 പേർകൂടി മരിച്ചു. ഇതോടെ കർണാടകയിലെ കോവിഡ് മരണസംഖ്യ 191 ആയി. ബിദറിൽ മൂന്നും കലബുറഗിയിൽ രണ്ടും ഗദക്, ബെള്ളാരി, ധാർവാഡ് എന്നിവിടങ്ങളിൽ ഒാരോരുത്തർ വീതവും മരിച്ചു. മറ്റു കാരണങ്ങളാൽ നാല് കോവിഡ് രോഗികളും മരിച്ചു.
ബംഗളൂരുവിൽ രോഗികളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമ്പിൾ പരിശോധനയുടെ എണ്ണവും വർധിപ്പിച്ചിരുന്നു. 13,577 പേർക്കാണ് സംസ്ഥാനത്ത് ശനിയാഴ്ച പരിശോധന നടത്തിയത്. അതേസമയം, ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന ബുള്ളറ്റിനിൽനിന്ന് കോവിഡ് േരാഗികളുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന ഭാഗം ഒഴിവാക്കി.
സ്രോതസ്സ് തിരിച്ചറിയാത്ത രോഗികളുടെ എണ്ണം കൂടിവരുന്നതിനാലാണ് ഇൗ നടപടി. ബംഗളൂരുവിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2531 ആയി. ഏഴുപേർ ശനിയാഴ്ച രോഗമുക്തി നേടി. 1913 പേരാണ് നിലവിൽ ബംഗളൂരുവിൽ ചികിത്സയിലുള്ളത്.
മകനും മരുമകളും ചികിത്സയില്‍: 99കാരിക്ക് രോഗമുക്തി
ബംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 99കാരിക്ക് രോഗമുക്തി. ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർസലി സർഡൻഹയാണ് ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകി ആശുപത്രി വിട്ടത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പ്രായമുള്ളയാൾ രോഗമുക്തി നേടുന്നത്. ജൂണ്‍ 17നാണ് സല്ഡന്ഹയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 70 വയസ്സുള്ള മകനും 66കാരിയായ മരുമകളും കോവിഡ് ബാധിതരായതോടെയാണ് സര്ഡന്ഹക്കും പരിശോധന നടത്തിയത്. ഫലം പോസിറ്റിവ് ആയതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകനും മരുമകള്‍ക്കും പനി, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം, സല്ഡന്ഹയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുേമ്പാൾ രക്തസമ്മര്‍ദം ഒഴിച്ച് കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഒമ്പതു ദിവസം ചികിത്സ കഴിഞ്ഞതിനുശേഷം പരിശോധന ഫലം നെഗറ്റിവ് ആയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇവർ ആശുപത്രി വിട്ടു. ഫലം നെഗറ്റിവ് ആണെങ്കിലും ഇവരെ നിരീക്ഷണത്തിലാക്കുമെന്നും വീണ്ടും പരിശോധന നടത്തുമെന്നും ഡോക്ടർമാർ പറഞ്ഞു. സർഡൻഹ ചികിത്സയോട് പൂര്‍ണമായും സഹകരിച്ചതായും പോസിറ്റിവ് മനോഭാവത്തോടെയാണ് സമീപിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. ഇവരുടെ മകനും മരുമകളും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
23 ശുചീകരണ തൊഴിലാളികൾക്ക് കോവിഡ് ബാധ
ബംഗളൂരു: നഗരത്തിൽ ബി.ബി.എം.പിയുടെ 23 ശുചീകരണ തൊഴിലാളികൾക്ക് േകാവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 21ന് ജെ.ജെ നഗറില്‍ 54 വസ്സുള്ള തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് ഇവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ജെ.ജെ നഗർ, പന്താര പാളയ, ദീപാഞ്ജലി നഗർ എന്നിവിടങ്ങളിലെ 80 ശുചീകരണ തൊഴിലാളികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു.
ഇതിൽ 23 പേക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി. ബി.ബി.എം.പി പരിധിയിലെ എല്ലാ ശുചീകരണ തൊഴിലാളികളെയും സ്രവ പരിശോധനക്ക് വിധേയരാക്കുമെന്ന് ബി.ബി.എം.പി അധികൃതര്‍ പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥിയുടെ കോവിഡ് പരിശോധന ഫലം പൊസിറ്റിവ്. ഹാസന് ജില്ലയിലെ അർകല്ഗുഡിലാണ് സംഭവം. വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിയുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവരെ പരീക്ഷക്കിരുത്തരുതെന്ന ആരോഗ്യവകുപ്പിെൻറ മാർഗനിർദേശം ലംഘിച്ച് വിദ്യാർഥി പരീക്ഷയെഴുതിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച പരീക്ഷ പൂര്‍ത്തിയായതിനു പിന്നാലെയാണ് വിദ്യാര്‍ഥിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന വിവരം ലഭിക്കുന്നത്. വിദ്യാര്‍ഥിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക സ്കൂള്‍ അധികൃതരുടെ സഹായത്തോടെ ആരോഗ്യവകുപ്പ് തയാറാക്കിവരുകയാണ്. കെണ്ടയ്ന്മെൻറ് സോണുകളില്‍നിന്ന് വരുന്നവരെയും രോഗലക്ഷണമുള്ളവരെയും പ്രത്യേകമായാണ് പരീക്ഷ എഴുതിക്കുന്നത്.
ഈ വിദ്യാര്‍ഥിയും പ്രത്യേക ക്ലാസ്മുറിയിലാണ് പരീക്ഷ എഴുതിയതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷാകേന്ദ്രം അണുമുക്തമാക്കി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും പരീക്ഷകേന്ദ്രം വീണ്ടും അണുമുക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹോം ക്വാറൻറീൻ ലംഘനം; 987 പേർക്ക് നോട്ടീസ്
ബംഗളൂരു: ഹോം ക്വാറൻറീൻ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 987 പേർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയതായി ഹോം ക്വാറൻറീൻ ടാസ്ക്ഫോഴ്സിെൻറ ചുമതല വഹിക്കുന്ന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി. മണിവണ്ണൻ അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശനിയാഴ്ച മുതൽ നോട്ടീസ് നൽകില്ല. കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഹോം ക്വാറൻറീൻ നിയമങ്ങൾ ലംഘിക്കുന്നവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലേക്ക് മാറ്റുമെന്നും ചെലവുകൾ രോഗികൾ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ബംഗളൂരു നഗരത്തിൽ കോവിഡ് കേസുകളും മരണവും വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ലംഘനങ്ങളും ക്വാറൻറീൻ ലംഘനങ്ങളും കർശനമായി നേരിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ക്വാറൻറീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനും മറ്റുമായി ആരോഗ്യ പ്രവർത്തകരടക്കം 1,000 ടീമിനെ ബൂത്ത് തലത്തിലും പ്രത്യേക സ്ക്വാഡിനെ ഒാരോ നിയോജക മണ്ഡലത്തിലും നിയമിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുള്ളവർ 080 45451111 നമ്പറിൽ വിളിക്കുകയോ 9777777684 നമ്പറിൽ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.