പഞ്ചായത്തീരാജ് മന്ത്രാലയം പൂട്ടലിന്‍െറ വക്കില്‍

ന്യൂഡല്‍ഹി: അധികാരവികേന്ദ്രീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പഞ്ചായത്തീരാജ് മന്ത്രാലയം അടച്ചുപൂട്ടലിന്‍െറ വക്കില്‍. ഈ മന്ത്രാലയത്തെ ഗ്രാമവികസന മന്ത്രാലയത്തിനുകീഴിലെ ഒരു വകുപ്പുമാത്രമാക്കി ചുരുക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന വിശേഷണത്തോടെയാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് പഞ്ചായത്തീരാജ് മന്ത്രാലയം പിറന്നത്. കോണ്‍ഗ്രസിന്‍െറ സ്വപ്നപദ്ധതിയെന്ന പേരുവീണ മന്ത്രാലയം നിലനിര്‍ത്തുന്നതിനോട് മോദിസര്‍ക്കാറിന് താല്‍പര്യമില്ളെന്ന രാഷ്ട്രീയം പുതിയ നീക്കങ്ങള്‍ക്കുപിന്നിലുണ്ട്. പഞ്ചായത്തീരാജ് മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം മോദിസര്‍ക്കാര്‍ വന്നശേഷം 7000 കോടി രൂപയില്‍നിന്ന് 96 കോടിയാക്കി കുറച്ചിരുന്നു. മന്ത്രാലയത്തിനുകീഴിലെ പിന്നാക്കമേഖലാ സഹായനിധി, രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ പദ്ധതി എന്നിവ അവസാനിപ്പിക്കുകയും ചെയ്തു. മന്ത്രാലയത്തിന്‍െറ പ്രസക്തിതന്നെ ഇല്ലാതായിട്ടുണ്ട്.

ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്ന ദൗത്യമാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിനുള്ളത്. രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്ന മണിശങ്കരയ്യര്‍ ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍, പ്രത്യേക പരിഗണന മന്ത്രാലയത്തിന് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.