Posted On
date_range Updated On
date_range ഡൽഹിയിൽ വീണ്ടും കൂട്ട മാനഭംഗം
ന്യൂഡൽഹി: ഡൽഹിയിൽ 17കാരിയെ രണ്ടംഗ സംഘം മാനഭംഗം െചയ്തു. ഞായറാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിയിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. വീട്ടിൽ ജോലി നോക്കുന്ന പെൺകുട്ടിയെ സകൂളിൽ േജാലി നൽകാമെന്ന് പറഞ്ഞാണ് ആക്രി വിൽപനക്കാരൻ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത ശേഷം പെൺകുട്ടിയെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ട് പോയ ആക്രി കച്ചവടക്കാരൻ ഇൻറർവ്യൂ ചെയ്യാനെന്ന വ്യാജേന ഒരു മുറിയിലേക്ക് കൊണ്ട് പോവുകയും സ്കൂളിലെ സെക്യൂരിറ്റി ഗാർഡുമായി ചേർന്ന് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇരുവരും ഒാടി രക്ഷപ്പെട്ടു. സംഭവം വീട്ടിൽ അറിയിച്ച പെൺകുട്ടി മാതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.