ഇശ്റത് ജഹാന്‍ കേസ്: ചില ഫയലുകള്‍ കാണാത്തത് മനസ്സിലാക്കാനാകുന്നില്ല -ചിദംബരം

മുംബൈ: ഇശ്റത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ മാത്രം കാണാതായത് മനസ്സിലാക്കാനാകാത്തതാണെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇശ്റത്തിനെയും സംഘത്തെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്ന് ആവര്‍ത്തിച്ച ചിദംബരം, രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കാന്‍ കഴിയില്ളെന്നും വ്യക്തമാക്കി.
സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് അഹ്മദാബാദ് മെട്രോപോളിറ്റന്‍ ജഡ്ജി എസ്.പി. തമംഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് യു.പി.എ സര്‍ക്കാര്‍ ആദ്യം നല്‍കിയ സത്യവാങ്മൂലം തിരിച്ചുവിളിച്ചതെന്ന് ചിദംബരം വിശദീകരിച്ചു. പിന്നീട് പ്രത്യേക അന്വേഷണ സംഘവും സി.ബി.ഐയും നടത്തിയ അന്വേഷണങ്ങളും ഇവര്‍ മരിച്ചത് പൊലീസ് കസ്റ്റഡിയിലായിരിക്കെയാണെന്നും സ്ഥലത്തുനിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ പൊലീസ് സ്ഥാപിച്ചതാണെന്നും  സ്ഥിരീകരിച്ചു.
ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് ആ പക്ഷം. കൊല്ലപ്പെട്ടവര്‍ രണ്ടുമൂന്ന് ദിവസത്തിലധികമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. അവര്‍ കാറിലിരിക്കുമ്പോഴാണ് അവരെ കൊലപ്പെടുത്തിയത്. എന്നിട്ട് 2.06 ലക്ഷം അവരുടെ ശരീരത്തില്‍ പൊലീസ് വെക്കുകയായിരുന്നു. മഹാരാഷ്ട്ര ജുഡീഷ്യറിയിലെ ഒരു ജഡ്ജി കണ്ടത്തെിയതാണിതെല്ലാം. പിന്നീട് നല്‍കിയ സത്യവാങ്മൂലത്തില്‍ അഞ്ചോ ആറോ  ഖണ്ഡികയേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ സത്യവാങ്മൂലം പിന്‍വലിച്ചിട്ടില്ല.
സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. എന്നാല്‍ അത്തരം രഹസ്യാന്വേഷണ ഏജന്‍സികളുടെ  വിവരങ്ങള്‍ അത്തരം വിവരങ്ങളായി കാണണം. അത് മൂര്‍ത്തമായ തെളിവല്ല. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു തീര്‍പ്പിലത്തൊനും നിങ്ങള്‍ക്ക് സാധ്യമല്ല. ഈ വിവരങ്ങള്‍ അന്വേഷിക്കുകയും എന്നിട്ട് അത് ഒരു കോടതിക്ക് മുമ്പാകെ നിയമനടപടിക്ക് വിധേയമാക്കുകയും വേണം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.