ദലിത് രോഷത്തിന്‍െറ ചൂടറിഞ്ഞ് ബി.ജെ.പി ഉത്തര്‍പ്രദേശിലെ റാലി ഒഴിവാക്കി

ആഗ്ര: അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ പ്രചാരണത്തിന്‍്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍  നടത്താനിരുന്ന റാലിയില്‍ നിന്ന് പാര്‍ട്ടി പിന്‍വാങ്ങി. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത്ഷയായിരുന്നു റാലിയുടെ ഉദ്ഘാടകന്‍. റാലിയില്‍ ദലിതുകളുടെ പങ്കാളിത്തം കുറയുമെന്ന് മുന്‍കൂട്ടി കണ്ട്  അമിത്ഷാ നേരത്തെ പരിപാടിയില്‍ നിന്ന് ഒഴിവായിരുന്നു. തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്.  40,000ത്തോളം ദളിതരെ പങ്കെടുപ്പിച്ച് പടുകൂറ്റന്‍ റാലിയിലൂടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്ന് സംഘാടകരായ പ്രാദേശിക ബി.ജെ.പി നേതാക്കളുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന ബുദ്ധ സന്യാസികളുടെ ധര്‍മ്മ ചേതന യാത്രയുടെ കൂടെയായിരുന്നു റാലി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ദലിത് വിഭാഗങ്ങളില്‍ നിന്നും അനുഭാവപൂര്‍ണമായ പ്രതികരണം ലഭിക്കാത്തതാണ് റാലി റദ്ദ് ചെയ്തതെന്ന് ബി.ജെ.പിയിലെ ചില വൃത്തങ്ങള്‍ പറയുന്നു. ചേതന യാത്രക്കെതിരെ ഉണ്ടായേക്കാവുന്ന ദലിത് പ്രക്ഷോഭവും റാലി റദ്ദ് ചെയ്യാന്‍ കാരണമായിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.