?????? ????????? ?????????????? ??????????? ??????????? ???????????? ????????????????

പിടിയിലായ ബോഡോ തീവ്രവാദി റിമാന്‍ഡില്‍

പാലക്കാട്: കഞ്ചിക്കോട്ട് പിടിയിലായ ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്ന യുവാവിനെ പാലക്കാട് സി.ജെ.എം കോടതി അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അസം സോണിറ്റ്പൂര്‍ സ്വദേശി കോര്‍മേശ്വര്‍ ബസുമിത്രിയെയാണ് (28) റിമാന്‍ഡ് ചെയ്തത്. പ്രതി പിടിയിലായതിനെ തുടര്‍ന്ന് അസം പൊലീസ് എത്തിയിരുന്നെങ്കിലും ഏറ്റുവാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

 പ്രതിയെ വിമാനമാര്‍ഗം കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലും കഞ്ചിക്കോട്ട് പ്രാഥമികാന്വേഷണം നടത്താനുള്ളതിനാല്‍ ഇത് കഴിഞ്ഞശേഷം അപേക്ഷ നല്‍കുമെന്ന് അസം പൊലീസ് അറിയിച്ചു. ഉദാല്‍ഗുരി അഡീഷനല്‍ എസ്.പി ബൊറാന്‍കോട്ടിയുടെ നേതൃത്വത്തിലെ സംഘമാണ് അസമില്‍നിന്ന് വെള്ളിയാഴ്ച രാവിലെ പാലക്കാട്ട് എത്തിയത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

നിരോധിത സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന സംഘടനയില്‍ അംഗമായ കോര്‍മേശ്വര്‍, ഉദാല്‍ഗുരി ജില്ലയിലെ മസ്ബത്ത് പൊലീസ് സ്റ്റേഷനില്‍ തീവ്രവാദ കേസില്‍ പ്രതിയാണെന്ന് അസം പൊലീസ് വെളിപ്പെടുത്തി. ആറു വര്‍ഷമായി ഇയാള്‍ സംഘടനയില്‍ സജീവമാണ്. മ്യാന്‍മറില്‍ പോയി സായുധ പരിശീലനം നേടിയിട്ടുണ്ട്. ദരിയ മേഖലയില്‍ പ്ളാറ്റൂണ്‍ കമാന്‍ഡര്‍ ആയിരുന്നു. രണ്ടുമാസം മുമ്പാണ് കഞ്ചിക്കോട് എത്തിയത്. ഇന്‍റലിജന്‍സ് വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എല്‍. സുനിലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചിക്കോടുനിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.  

ദേശവിരുദ്ധ പ്രവര്‍ത്തനം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം എന്നിവയുമായി ബന്ധപ്പെട്ട് ഐ.പി.സി 387, 120, 121 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തും യു.എ.പി.എ നിയമപ്രകാരവുമാണ് കോര്‍മേശ്വറിനെതിരെ അസമില്‍ കേസുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാള്‍ക്കെതിരെ ക്രൈം നമ്പര്‍ 9/216 പ്രകാരം മസ്ബത്ത് സ്റ്റേഷനില്‍ കേസെടുത്തത്.

ബോഡോയാണ്; ആരെയും ഉപദ്രവിച്ചിട്ടില്ല –കോര്‍മേശ്വര്‍
 
ബോഡോ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ സംഘടനയുമായി ബന്ധമില്ളെന്നും കോര്‍മേശ്വര്‍ ബസുമിത്രി വെളിപ്പെടുത്തി. മ്യാന്‍മറില്‍ പോയി പരിശീലനം നേടിയിട്ടുണ്ടെങ്കിലും ആരെയെങ്കിലും ഉപദ്രവിക്കുകയോമറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ബോഡോ സംഘടനയുടെ മേഖല കമാന്‍ഡറായിരുന്നു. ജോലിക്കാണ് കേരളത്തില്‍ വന്നത്. മറ്റാരും കൂടെ വന്നിട്ടില്ല. ജോലി ചെയ്ത് പണം സമ്പാദിച്ചശേഷം അസമില്‍ പോയി പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നും കോര്‍മേശ്വര്‍ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.