ചെക്ക് കേസ്: മല്ല്യയുടെ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി

ന്യൂഡല്‍ഹി: വിവിധ ചെക്ക് കേസുകളില്‍ ദല്‍ഹിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ നല്‍കിയ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നടത്തുന്ന ഡല്‍ഹി ഇന്‍ററനാഷണല്‍ എയര്‍പോര്‍ട് ( ഡി.ഐ.എ.എല്‍ )നല്‍കിയ ഏഴര രൂപയുടെ ചെക്ക് കേസിലാണ് വിചാരണ കോടതി മല്ല്യക്ക് സമന്‍സ് അയച്ചത്.

മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഡല്‍ഹി എയര്‍പോര്‍ട് ഉപയോഗിച്ചതിന്‍െറ പേരില്‍ നല്‍കിയ ഏഴര കോടി രൂപയുടെ നാല് ചെക്ക് മടങ്ങിയിരുന്നു. ഇതിന്‍െറ പേരില്‍ നല്‍കിയ കേസുകളിലാണ് വിചാരണ കോടതി ലണ്ടനില്‍ കഴിയുന്ന മല്യക്ക് സമന്‍സ് അയച്ചത്. 2012 ജൂണിലാണ് എയര്‍പോര്‍ട് അധികൃതര്‍ മല്യക്കെതിരെ കേസ് നല്‍കിയത്.

50 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് ഹൈകോടതിയും മല്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന വിജയ് മല്ല്യയുടെ പാസ്പോര്‍ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ മല്യയെ അറസ്റ്റ് യ്യാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.