അല്‍ഖാഇദ ബന്ധം: അറസ്റ്റിലായവര്‍ കുറ്റം നിഷേധിച്ചു

ന്യൂഡല്‍ഹി: അല്‍ഖാഇദ ബന്ധം ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹി സ്പെഷല്‍ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേര്‍ ഡല്‍ഹി കോടതിയില്‍ കുറ്റം നിഷേധിച്ചു. മുഹമ്മദ് ആസിഫ്, സഫര്‍ മസൂദ്, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, സയ്യിദ് അന്‍സര്‍ ഷാ, അബ്ദുല്‍ സമി എന്നിവരാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ വ്യാഴാഴ്ച കുറ്റം നിഷേധിച്ചത്. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി, യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ സ്പെഷല്‍ പൊലീസ് ആരോപിക്കുന്നത്. ആരോപണം തെളിയിക്കാനും വിചാരണ നടത്താനും തക്കതായ തെളിവുകളൊന്നും അന്വേഷണ ഏജന്‍സിയുടെ പക്കലില്ളെന്ന് പിടിയിലായവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം.എസ്. ഖാന്‍ വാദിച്ചു. മറ്റു 12 പേര്‍ക്കെതിരെയും യു.എ.പി.എ പ്രകാരം സ്പെഷല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ഖാഇദയുടെ ശാഖ തുടങ്ങാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 2015 ഡിസംബറിലും 2016 ജനുവരിയിലുമായാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.