നിരോധിത മരുന്നുകള്‍ വിപണിയിലുണ്ട്; തടയാനാകുന്നില്ല -കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:  നിരോധിത മരുന്നുകള്‍ പലതും ഇപ്പോഴും വിപണിയില്‍ ലഭ്യമാണെന്നും കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇവയുടെ വില്‍പന തടയാന്‍ കഴിയാത്തതെന്നും കേന്ദ്ര രാസവസ്തു, വളം മന്ത്രി അനന്ത്കുമാര്‍ ലോക്സഭയില്‍ പറഞ്ഞു. കോറക്സ്, പെന്‍സിഡില്‍ തുടങ്ങി 439 മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മരുന്ന് ഉല്‍പാദകര്‍ ഹൈകോടതികളെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ വിലക്ക് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.   
വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍ പലതും ഇന്ത്യയില്‍ വിറ്റഴിക്കുന്നതായി പി. കരുണാകരന്‍ എം.പി പറഞ്ഞു. താന്‍ കുറെക്കാലം കഴിച്ചുകൊണ്ടിരുന്ന മരുന്നുകളിലൊന്ന് വിദേശത്ത് നിരോധിച്ചതാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഇതുപോലെ ഒട്ടേറെ പേര്‍ അപകടകരമായ മരുന്നുകള്‍ കഴിച്ച് പ്രശ്നത്തിലാകുന്നുണ്ട്. അതിനെതിരെ നടപടി  വേണമെന്ന് പി. കരുണാകരന്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് നിരോധിച്ചു എന്നതിനാല്‍ മാത്രം ഒരുമരുന്ന് ഇന്ത്യയില്‍ വിലക്കാനാകില്ളെന്നും ഇവിടത്തെ പരിശോധനയില്‍ പ്രശ്നം കണ്ടത്തെിയാല്‍ നടപടിയുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.