Posted On
date_range Updated On
date_range എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ പേര് വിളിക്കരുതെന്ന് സ്പീക്കര്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ എം.എല്‍.എമാര്‍ ജയലളിത എന്നല്ലാതെ എന്താണ് വിളിക്കുക? എന്നാല്‍, മുഖ്യമന്ത്രിയെ പേരുവിളിക്കാന്‍ പാടില്ളെന്നാണ് എം.എല്‍.എമാര്‍ക്ക് നിയമസഭാ സ്പീക്കര്‍ പി. ധനപാലന്‍െറ ഉത്തരവ്. മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ബജറ്റ് ചര്‍ച്ചക്കിടെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എ പി.എം. നരസിംഹം പേരുവിളിച്ച് അഭിസംബോധന ചെയ്തതോടെയാണ് പേരുവിളി വിവാദം തുടങ്ങിയത്. മുന്‍മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ പേരുവിളിക്കുന്നത് ശരിയല്ളെന്ന് ഡി.എം.കെ അംഗങ്ങള്‍ വാദിച്ചു. എന്നാല്‍, മുന്‍മുഖ്യമന്ത്രിയെ പേരുവിളിക്കുന്നതില്‍ തെറ്റില്ളെന്ന് സ്പീക്കര്‍ പി. ധനപാലന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ പേര് വിളിക്കാമോ എന്നായി ഡി.എം.കെ അംഗങ്ങള്‍. ഈ ചോദ്യം സ്പീക്കറെ വെട്ടിലാക്കി. ഉടന്‍ ഉത്തരവും വന്നു; മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ പേരുവിളിക്കരുത്. സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പേരുവിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ളെന്നും സ്പീക്കറുടെ ഉത്തരവ് നിയമവിരുദ്ധവുമാണെന്ന് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.