എഴുത്തുകാരന്‍ അമിത് ചൗധരിയുടെ വീട്ടുപരിസരത്ത് വിദ്യാര്‍ഥി മരിച്ച നിലയില്‍
കൊല്‍ക്കത്ത: പ്രശസ്ത എഴുത്തുകാരന്‍ അമിത് ചൗധരിയുടെ വീട്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കാനത്തെിയ പ്ളസ്ടു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന അമിത്തിന്‍റെ മകളുടെ പിറന്നാള്‍ ആഘോഷത്തിനത്തെിയ ആബേഷ് ദാസ്ഗുപ്ത(17) നെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടത്തെിയ ആബേഷിനെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെക്കന്‍ കൊല്‍ക്കത്തയിലെ ആഡംബരമേഖലയായ ബലിഗഞ്ജിലാണ് അമിത്തിന്‍റെ വീട്. അമിത് ചൗധരിയുടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ കാര്‍പാര്‍ക്കിങ് പ്രദേശത്ത് രക്തത്തില്‍ കുളിച്ചനിലയില്‍ കുട്ടിയെ കണ്ടത്തെുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു രക്തംപുരണ്ട ഉടഞ്ഞ ചില്ലുകുപ്പി കണ്ടെടത്തു. ഇയാളുടെ നെഞ്ചിലും പുറത്തും ഒട്ടേറത്തെവണ കുത്തേറ്റ പാടുണ്ട്. പൊലീസ് കൊലകുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ആബേഷിന്‍റെ സുഹൃത്തുക്കളെയും കൂടെയുണ്ടായിരുന്നവരെയും ചോദ്യംചെയ്യണമെന്ന് ആബേഷിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.