മലയാളിയായ ഡോ. അനീസ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അഡീഷനൽ ഡയറക്ടർ

ന്യൂഡൽഹി: ഇന്ത്യൻ റവന്യൂ സർവിസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ ഡോ. അനീസ് സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അഡീഷനൽ ഡയറക്ടറായി ചുമതലയേറ്റു. 2013 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ അനീസ് കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും നിരവധി പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഇന്ത്യ-പാകിസ്താൻ അതിർത്തി മേഖലയിലെ വൻതോതിലുള്ള മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകി ശ്രദ്ധേയനായ അനീസ് ബ്രിക്സ്, ബിംസ്റ്റെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അനീസിന് കീഴിൽ കസ്റ്റംസ് കെ-9 യൂനിറ്റുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 600 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയിരുന്നു.

ലഹരിവിരുദ്ധ ബോധവത്കരണം, അന്വേഷണ ഉദ്യോഗസ്ഥരുടെ ശേഷിവികസനം, കെ-9 (ഡിറ്റഷൻ ഡോഗ്) സംവിധാനത്തിന്റെ വികസനം എന്നിവയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ ഡോ. അനീസ് കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ മൊയ്തുക്കുട്ടി സിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനാണ്. ഭാര്യ ഡോ. അനി അനീസ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ അസിസ്റ്റന്റ് കമീഷണറായി സേവനമനുഷ്ഠിച്ചുവരുന്നു.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അഡീഷണൽ ഡയറക്ടർ ഡോ. അനീസ് സി

Dr. Anees, a Malayali, is the Additional Director of the Narcotics Control Bureau

മലയാളിയായ ഡോ. സി. അനീസ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അഡീഷനൽ ഡയറക്ടറായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ റവന്യൂ സർവിസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ ഡോ. അനീസ് സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അഡീഷനൽ ഡയറക്ടറായി ചുമതലയേറ്റു. 2013 ബാച്ച് ഐ.ആർ.എസ് ഉദ്യോഗസ്ഥനായ അനീസ് കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും നിരവധി പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഇന്ത്യ-പാകിസ്താൻ അതിർത്തി മേഖലയിലെ വൻതോതിലുള്ള മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകി ശ്രദ്ധേയനായ അനീസ് ബ്രിക്സ്, ബിംസ്റ്റെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അനീസിന് കീഴിൽ കസ്റ്റംസ് കെ-9 യൂനിറ്റുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 600 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയിരുന്നു.

ലഹരിവിരുദ്ധ ബോധവത്കരണം, അന്വേഷണ ഉദ്യോഗസ്ഥരുടെ ശേഷിവികസനം, കെ-9 (ഡിറ്റഷൻ ഡോഗ്) സംവിധാനത്തിന്റെ വികസനം എന്നിവയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ ഡോ. അനീസ് കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ മൊയ്തുക്കുട്ടി സിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനാണ്. ഭാര്യ ഡോ. അനി അനീസ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ അസിസ്റ്റന്റ് കമീഷണറായി സേവനമനുഷ്ഠിച്ചുവരുന്നു.

Tags:    
News Summary - Dr. Anees, a Malayali, is the Additional Director of the Narcotics Control Bureau

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.