?????????? ??????? ????? ?????? ?????? ?????????? ??????????? ?????????????????

വ്യോമസേനാ വിമാനത്തിന് തിരച്ചില്‍ തുടരുന്നു

ചെന്നൈ: 29 സൈനിക ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ മൂന്നാം ദിവസവും തുടര്‍ന്നപ്പോഴും വ്യക്തമായ സൂചനകളൊന്നും ലഭ്യമായില്ല. വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തുന്ന തിരച്ചിലിനെ മോശം കാലാവസ്ഥ പ്രതിസന്ധിയിലാക്കുന്നുണ്ട്. തിരച്ചില്‍ സംഘം സാറ്റലൈറ്റ് ദൃശ്യങ്ങള്‍ തേടുകയാണ്. സാധ്യമായ എല്ലാ തരത്തിലുമായി 24 മണിക്കൂറും തിരച്ചില്‍ തുടരുകയാണ്. 18 കപ്പലുകളും 10 വിമാനങ്ങളുമാണ് തിരച്ചിലിനുള്ളത്. ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്) തിരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. മേഘങ്ങള്‍ക്കിടയിലൂടെ കാണാനും രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താനും റിസാറ്റിന് കഴിയും. തിരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പോര്‍ട്ട്ബ്ളയര്‍ തീരത്തും തെരച്ചില്‍ നടത്തുന്നുണ്ട്.

കന്യാകുമാരി മേഖലയില്‍ കഴിഞ്ഞദിവസം കോസ്റ്റ്ഗാര്‍ഡ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെ, കാണാതായ വിമാനത്തിലുണ്ടായിരുന്ന വനിതാ ഓഫിസറെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഫൈ്ളറ്റ് ലഫ്റ്റനന്‍റ് ദീപിക ഷാരോണ്‍ (26) ആണ് വിമാനത്തിലുണ്ടായിരുന്ന ഏക വനിത. നാസികില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുകയായിരുന്നു അവര്‍. ഹരിയാനയിലെ ഭിവാനിയില്‍നിന്നുള്ള ദീപികയുടെ ഭര്‍ത്താവ് പോര്‍ട്ട്ബ്ളയറില്‍ കോസ്റ്റ് ഗാര്‍ഡ് ഓഫിസറാണ്.

വിമാനം കാണാതായതായി വ്യോമസേന ശനിയാഴ്ച രാത്രി തമിഴ്നാട് പൊലീസില്‍ ഒൗദ്യോഗികമായി പരാതി നല്‍കി. എ.എന്‍ 32 വ്യോമസേന വിമാനം കാണാതായതായി സേലയ്യൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. നിയമപരമായ നടപടിക്രമങ്ങള്‍ക്കാണ് ഇത്തരമൊരു പരാതി. കാണാതായവരില്‍ തമിഴ്നാട് സ്വദേശിയായ ഒരാളാണുള്ളതെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.