സ്​ത്രീയെ ഭീഷണിപ്പെടുത്തിയ ആപ്​ എം.എൽ.എ അറസ്​റ്റിൽ

ന്യൂഡൽഹി: സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ ആപ്​ എം.എൽ.എ അമാനത്തുല്ല ഖാനെ ഡൽഹി പൊലീസ്​ അറസ്​റ്റു ചെയ്​തു. കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ യുവതി ഡൽഹിയിലെ ജാമിഅ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. സ്​ത്രീയുടെ പരാതി സ്വീകരിച്ചതായും എം.എൽ.എക്കെതിരെ​ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ  506, 509 വകുപ്പുകൾ ചേർത്ത്​ കേസെടുത്തതായും പൊലീസ്​ അധികൃതർ പറഞ്ഞു.

വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്​നങ്ങൾ എം.എൽ.എ​യോട്​ പരാതിപ്പെടാൻ പോയ സമയത്താണ്​ ഇൗ അനുഭവമുണ്ടായതെന്ന്​ യുവതി പൊലീസിനോട്​ പറഞ്ഞു. എന്നാൽ കേസ്​  കെട്ടിച്ചമച്ചതാണെന്നും പൊലീസ്​ ചിലരുടെ സമ്മർദ്ദത്തിന്​ വഴങ്ങിയതാണെന്നും ആംആദ്​മി പാർട്ടി ആരോപിച്ചു. ഡൽഹിയിലെ ഒാഖ്​ല മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്​ അമാനത്തുല്ല ഖാൻ.

 ഇൗ മാസം നാല്​ കേസുകളാണ്​ സ്​ത്രീ പീഡനവുമായി ബന്ധപ്പെട്ട്​ ആംആദ്​മി പാർട്ടിക്കെതിരെയുണ്ടായത്​. കഴിഞ്ഞ ജൂൺ മാസത്തിൽ ആംആദ്​മി എം.എൽ.എയായ ദിനേഷ്​ മൊഹാനിയക്കെതിരെ  ​ൈലംഗിക പീഡനകുറ്റത്തിന്​ കേസെടുത്തിരുന്നു. അതിന്​ പിന്നാലെ പ്രകാശ്​ ജാർവാലിനെതിരെയും സമാന പരാതിയിൽ പൊലീസ്​ കേസെടുത്തു. ദിയോളിയിൽ നിന്നുള്ള ജനപ്രതിനിധിയാണ്​ പ്രകാശ്​ ജാർവാൾ. കഴിഞ്ഞയാഴ്​ച മാൽവിയ നഗറിൽ നിന്നുള്ള സോമനാഥ്​ ഭാരതിക്കെതിരെ സ്ത്രീയെ ഭീഷണിപ്പെടുത്തി​യതിന്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.