കോഹിനൂര്‍ വജ്രം തിരിച്ചെത്തിക്കല്‍: മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബ്രിട്ടനിലുള്ള കോഹിനൂര്‍ വജ്രം രാജ്യത്ത് തിരിച്ചത്തെിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയും കൂടിക്കാഴ്ച നടത്തി. ഇപ്പോള്‍ ലണ്ടനിലെ ടവര്‍ ഓഫ് ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 108കാരറ്റ് വജ്രം തിരിച്ചത്തെിക്കാനുള്ള നിയമപരമായ കാര്യങ്ങളടക്കം 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

വജ്രം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ളെന്നും പഞ്ചാബ് ഭരണാധികാരികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമ്മാനമായി നല്‍കിയതായിരുന്നെന്നും കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഇത് തിരിച്ചത്തെിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സര്‍ക്കാര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. വജ്രം തിരിച്ചത്തെിക്കാന്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളുണ്ട്. 14ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ കണ്ടത്തെിയ കോഹിനൂര്‍ വജ്രത്തിന് കോടിക്കണക്കിന് രൂപ വിലമതിപ്പുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.