ബെഗുസാരായ്: സ്വത്ത് കൈവശപ്പെടുത്താന്‍ മകളെ കൊലപ്പെടുത്തിയെന്ന ബിഹാര്‍ മുന്‍ മന്ത്രി ബൈദ്യനാഥ് സാഹ്നിയുടെ പരാതിയില്‍ മകളുടെ ഭര്‍തൃ ബന്ധുക്കള്‍ക്കെതിരെ കേസ്. 32കാരിയായ മകളെ മരിച്ചുപോയ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബെഗുസാരായ് ജില്ലയിലെ ഗാദവന്ദ്പുര്‍ പൊലീസ് സ്റ്റേഷനില്‍ സാഹ്നി നല്‍കിയ പരാതിയില്‍ പറയുന്നു. മരുമകന്‍െറ കുടുംബത്തിലെ ഏഴുപേര്‍ക്കെതിരെയാണ് സാഹ്നി പരാതി നല്‍കിയത്.
വിവാഹസമയത്ത് മകള്‍ക്കു നല്‍കിയ 300 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ കൈവശപ്പെടുത്തിയതായി അദ്ദേഹത്തിനു മനസ്സിലായി. ഇതിനു പുറമെ അഞ്ചുലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടതായും എന്നാല്‍, മകള്‍ അതനുസരിച്ചില്ളെന്നും സാഹ്നി പരാതിയില്‍ പറയുന്നു. തര്‍ക്കത്തിനിടയില്‍ സംഗീതയുടെ ഭര്‍തൃ സഹോദരന്‍ പങ്കജ് കുമാര്‍ കല്ലുകൊണ്ട് അവരുടെ നെഞ്ചിലിടിക്കുകയും ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തു. ഉടന്‍ മകളെ സാഹ്നി സ്വന്തം വാഹനത്തില്‍ അടുത്തുള്ള സ്വകാര്യ ക്ളിനിക്കിലത്തെിച്ചെങ്കിലും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം മരണമടയുകയായിരുന്നു.
ആപത്കരമായ സാഹചര്യത്തിലായതിനാല്‍ സംഗീതയുടെ മൂന്നു മക്കള്‍ തന്‍െറ ഒപ്പമാണുള്ളതെന്നും മുന്‍ മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ജെ.ഡി.യു നേതാവായിരുന്ന സാഹ്നി മൃഗസംരക്ഷണ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രിയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം ബി.ജെ.പിയിലേക്ക് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.