ന്യൂഡല്‍ഹി: ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയാണോയെന്ന കാര്യത്തില്‍ സി.പി.എമ്മിന് ആശയക്കുഴപ്പമില്ളെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയല്ളെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയെന്നതിനെക്കുറിച്ച് അറിയില്ളെന്നും യെച്ചൂരി തുടര്‍ന്നു.
പാര്‍ട്ടി പത്രത്തില്‍ മലയാളത്തില്‍ വന്ന കാരാട്ടിന്‍െറ ലേഖനം മലയാളം അറിയാത്തതിനാല്‍ വായിച്ചില്ല. ബി.ജെ.പിയുടെ സ്വഭാവം സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഫാഷിസത്തിന് പല തരത്തിലുള്ള വ്യാഖ്യാനമുണ്ട്. പാര്‍ലമെന്‍ററി ജനാധിപത്യം തകര്‍ത്ത് സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുക.
ആര്‍.എസ്.എസ് എല്ലാ നിലക്കും ഫാഷിസ്റ്റ് പാര്‍ട്ടിയാണ്. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ്. ഇന്ത്യയില്‍ പാര്‍ലമെന്‍ററി സംവിധാനം തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ബി.ജെ.പി ഫാഷിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതായാണ് കാണുന്നത്. ഉത്തരാഖണ്ഡിലും അരുണാചലിലും കണ്ടത് മോദി സര്‍ക്കാറിന്‍െറ സ്വേച്ഛാധിപത്യ മുഖമാണ്. അതിനാല്‍, ബി.ജെ.പിയെ എതിര്‍ക്കാനും തടയാനും അവര്‍ പൂര്‍ണമായും ഫാഷിസ്റ്റ് സ്വഭാവം പുറത്തെടുക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ളെന്നും യെച്ചൂരി തുടര്‍ന്നു.
സംഘര്‍ഷം രൂക്ഷമായ കശ്മീരിലെ തീയണക്കാന്‍ താഴ്വരയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടതായി യെച്ചൂരി പറഞ്ഞു. യു.പി.എയുടെ കാലത്ത് ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. സര്‍വകക്ഷി സംഘത്തിന്‍െറ സന്ദര്‍ശനത്തിന് പിന്നാലെ സംഘര്‍ഷത്തിന് അയവുവന്നു. ഇന്ത്യന്‍ ജനത ഒപ്പമുണ്ടെന്ന സന്ദേശം കശ്മീര്‍ ജനതക്ക് നല്‍കാന്‍ സര്‍വകക്ഷി സംഘത്തിന് സാധിക്കും. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടെന്ന അത്തരമൊരു സാന്ത്വനമാണ് കശ്മീര്‍ ജനത ആഗ്രഹിക്കുന്നത്. തോക്കുകൊണ്ട് ഒരു ജനതയുടെ മനസ്സ് നേടാനാകില്ളെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.