ഇന്ത്യന്‍ എന്‍ജിനീയര്‍ അമേരിക്കയില്‍ സുഹൃത്തിന്‍െറ കുത്തേറ്റു മരിച്ചു

ഹൈദരാബാദ്: അമേരിക്കയിലെ ഓസ്റ്റിനില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഹൈദരാബാദുകാരന്‍ സുഹൃത്തിന്‍െറ കുത്തേറ്റു മരിച്ചു. ഗുന്ദം സാന്‍കിര്‍ത്താണ് (24) താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഫ്ളാറ്റില്‍ കൂടെ താമസിക്കുന്ന ഹൈദരാബാദില്‍ നിന്നുതന്നെയുള്ള സന്ദീപ് ഗൗഡ് എന്നയാളാണ് ഗുന്ദമിനെ കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ളെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊലപാതകത്തിന്‍െറ കാരണം വ്യക്തമല്ല. എന്നാല്‍, കളിയാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇരുവരുടെയും കൂടെ താമസിക്കുന്ന സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ഗുന്ദം അമേരിക്കയില്‍ എത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.