ലഖ്നൗ: വിവാഹസത്കാരത്തിനിടെ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ് പീസ് കിട്ടിയില്ലെന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം നടന്നത്. തല്ലിന്‍റെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ് പീസ് കുറവാണെന്ന് ആരോപിച്ച് വരന്റെ വീട്ടുകാരാണ് ആദ്യം ബഹളമുണ്ടാക്കിയത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കിട്ടിയില്ലെന്ന പരാതി ഉന്നയിച്ച് ഇവർ ആതിഥേയരായ വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. നിസ്സാരമായി തുടങ്ങിയ തർക്കം നിമിഷങ്ങൾക്കകം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പിന്നാലെ പ്രകോപിതരായ വരന്റെ കൂട്ടർ വിവാഹവേദിയിലെ കസേരകളും മേശകളും തല്ലിത്തകർത്തു. ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ അതിഥികൾ പരിഭ്രാന്തരായി ഓടി. പന്തലിലുണ്ടായിരുന്ന സാധനസാമഗ്രികൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒടുവിൽ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.