സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യചെയ്തു

ബംഗളൂരു: ബംഗളൂരുവിലെ ബെല്ലന്ദൂരില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവാവ് ജോലിചെയ്യുന്ന സ്ഥാപനത്തിന്‍െറ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ഗുല്‍ഷന്‍ ചോപ്രയാണ് (28) ഐ.ടി കമ്പനിയായ ജെന്‍പാക്ടിന്‍െറ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയത്. മേലുദ്യോഗസ്ഥരില്‍നിന്ന് ഇയാള്‍ പീഡനം നേരിട്ടിരുന്നതായി കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, അത്തരം സംഭവങ്ങളുണ്ടായിട്ടില്ളെന്ന് ജെന്‍പാക്ട് കമ്പനി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അവധിക്കായി നാട്ടില്‍പോയിരുന്ന ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചത്. നാട്ടില്‍വെച്ച് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.