സി.ബി.ഐ റെയ്ഡ്: ഉന്നത ഉദ്യോഗസ്ഥൻെറ ഭാര്യയും മകളും ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കൈക്കൂലി വാങ്ങവേ അറസ്റ്റിലായ കേന്ദ്ര സർക്കാറിലെ കോർപ്പറേറ്റ് കാര്യ ഡയറക്ടർ ജനറൽ (ഡി.ജി ) ആയ ബി.കെ ബൻസാലിൻെറ ഭാര്യയും മകളും ആത്മഹത്യ ചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഇവരുടെ വീട് റെയ്ഡ് നടത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കരുതുന്നു. ബൻസാലിൻെറ ഭാര്യ സത്യബാല (58), മകൾ നേഹ എന്നിവരെയാണ് മധു വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും രണ്ട് ആത്മഹത്യ കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. റെയ്ഡ് നടത്തി സി.ബി.ഐ തങ്ങളെ നിന്ദിച്ചതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു.

മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സി.ബി.ഐ വാർത്താകുറിപ്പ് പുറത്തിറക്കി. സംഭവം ഞെട്ടിക്കുന്നതാണെന്നും ദു:ഖമുണ്ടാക്കുന്നതാണെന്നും സി.ബി.ഐ പ്രതികരിച്ചു. അന്വേഷണത്തിൻെറ ഭാഗമായി ബൻസാലിൻെറ ഭാര്യയെയും മകളെയും ചോദ്യം ചെയ്യുകയോ പ്രതി ചേർക്കുകയോ ചെയ്തിട്ടില്ലെന്നും ലോക്കൽ പോലീസ് സംഭവം അന്വേഷിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

മുംബൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരായ അന്വേഷണം നിർത്തിവെക്കാൻ 50 ലക്ഷം രൂപ ബെൻസൽ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ രണ്ടാം ഗഡു തുക കൈമാറവേയാണ് സിബിെഎ സംഘം ബെൻസലിനെ അറസ്റ്റ് ചെയ്യുന്നത്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.