വിവാഹം കഴിക്കാന്‍ തയാറായില്ല; പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചയാള്‍ പിടിയില്‍

കോയമ്പത്തൂര്‍: വിവാഹം കഴിക്കാന്‍ തയാറാകാത്തതിന് പെണ്‍കുട്ടിയെ ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. കൃഷ്ണഗിരിക്ക് സമീപം കുപ്പിച്ചിപാറ ഗുരുപരപള്ളി കെ. വേദിയപ്പനാണ് (36) പിടിയിലായത്.പെണ്‍കുട്ടിക്ക് കൈക്കും മുഖത്തും നിസ്സാര പരിക്കേറ്റു. മകളുമായി വേദിയപ്പന്‍െറ വിവാഹം നടത്തിക്കൊടുക്കാമെന്ന് പെണ്‍കുട്ടിയുടെ അമ്മ വാഗ്ദാനം ചെയ്തിരുന്നത്രെ.

എന്നാല്‍, പെണ്‍കുട്ടി തയാറായില്ല. അതിനിടെ കുട്ടിക്ക് മറ്റ് വിവാഹാലോചനകളും നടന്നു.പ്രകോപിതനായ വേദിയപ്പന്‍ ചൊവ്വാഴ്ച രാത്രി വീട്ടിലെ പോര്‍ട്ടിക്കോയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ടോയ്ലറ്റ് ക്ളീനറും സള്‍ഫ്യൂരിക് ആസിഡും കലര്‍ന്ന മിശ്രിതമൊഴിക്കുകയായിരുന്നു. പുതച്ചിരുന്നതിനാല്‍ കൂടുതല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. വേദിയപ്പനെ ജയിലിലടച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.