54 ഇന്ത്യക്കാരെ യു.എസ് ഏപ്രിലില്‍ മടക്കിയയച്ചു

വാഷിങ്ടണ്‍: മതിയായ രേഖകളില്ലാത്തതിന്‍െറ പേരില്‍ 54 ഇന്ത്യക്കാരെ ഏപ്രിലില്‍ മടക്കിയയച്ചതായി യു.എസ്. യു.എസ് കോണ്‍സുലാര്‍ ഡിപ്പാര്‍ട്മെന്‍റാണ് ഇതുസംബന്ധിച്ച വിവരം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്. ഈ മാസം വീണ്ടും ഏതാനും ഇന്ത്യക്കാരെക്കൂടി മടക്കിയയക്കുമെന്നും ഡിപ്പാര്‍ട്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റാണ് ഇന്ത്യക്കാര്‍ക്ക് മടക്കയാത്രക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.