ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുന:സംഘടിപ്പിച്ചു. നിലവിലെ ബെഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിനെയും ഗോപാല ഗൗഡയെയും മാറ്റി. പകരം ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് സി. നാഗപ്പന്‍ എന്നിവരെ ഉള്‍പ്പെടുത്തി.
ശബരിമലയില്‍ പ്രായഭേദ്യമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്ന കേസില്‍ അന്തിമ വാദം കേള്‍ക്കുന്ന ഡിവിഷന്‍ ബെഞ്ചാണ് പുനസംഘടിപ്പിച്ചത്. രണ്ട് ജഡ്ജിമാരെ മാറ്റിയതിനാല്‍ കേസ് ആദ്യം മുതല്‍ വീണ്ടും കേള്‍ക്കേണ്ടി വന്നേക്കും. ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും ഡിവിഷന്‍ ബെഞ്ചിന്‍റെ അധ്യക്ഷന്‍. സാധാരണ ഗതിയില്‍ അന്തിമ വാദം കേള്‍ക്കുന്ന ബെഞ്ചില്‍ മറ്റം വരുത്താറില്ല. ബെഞ്ച് പുനസംഘടിപ്പിച്ചതിന്‍റെ കാരണങ്ങള്‍ വ്യക്തമല്ല.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യന്‍ യെങ് ലോയേഴ്സ് അസോയിയേഷന്‍റെ ഹരജിയില്‍ ആദ്യ ഘട്ട വാദം പൂര്‍ത്തിയായതാണ്. ഹരജിക്കെതിരെയുള്ള ദേവസ്വം ബോര്‍ഡിന്‍റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.