രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് നിർദേശം

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും സുരക്ഷാ ഒാഡിറ്റ് നടത്താൻ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. ബ്രസൽസ്, ഇസ്താംബുൾ വിമാനത്താവളങ്ങൾക്ക് നേരെ ഭീകരാക്രമണം നടന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.

ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും സി.ഐ.എസ്.എഫും അടക്കമുള്ള വിഭാഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സമിതിയാണ് സുരക്ഷാ ഒാഡിറ്റ് നടത്തുക. വിമാനത്താവളങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ സമിതി ഉറപ്പുവരുത്തും.  

സുരക്ഷാ പഴുതുകൾ കണ്ടെത്തി ഭീകരാക്രമണ സാധ്യത ഇല്ലാതാക്കുകയാണ് പരിശോധന കൊണ്ടു ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ കാർഗോ വിഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും സുരക്ഷാസേന കർശനമാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.