രാജ്യത്തെ പിന്നാക്കാവസ്ഥക്ക് കാരണം ഒരു കുടുംബം –അമിത് ഷാ

ലഖ്നോ: സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് വികസനമുണ്ടായിട്ടില്ളെന്നും ഇതിനു കാരണം 60 വര്‍ഷം ഭരിച്ച ‘ഒരു കുടുംബം’ ആണെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിക്ക് മാത്രമേ രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗം അനുസ്മരിക്കുന്നതിന് സംഘടിപ്പിച്ച ‘യാദ് കരോ കുര്‍ബാനി’ പരിപാടിയുടെ ഭാഗമായി നടത്തിയ തിരംഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍ ഉത്തര്‍ പ്രദേശിന്‍െറ വികസനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പിന്നാക്കാവസ്ഥക്ക് കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ എസ്.പിയോ ബി.എസ്.പിയോ അധികാരത്തിലത്തെിയാല്‍ സ്വന്തം സമുദായത്തിന്‍െറ പുരോഗതിക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന്‍െറ  പുരോഗതി ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് മാത്രമാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.