സുനന്ദയുടെ മരണം: ഡല്‍ഹി പൊലീസ് അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിന്‍െറ ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചത് തിരിച്ചുവാങ്ങാന്‍ ഡല്‍ഹി പൊലീസ് അമേരിക്കയിലേക്ക്. ഒരു വര്‍ഷം മുമ്പ് അയച്ച സാമ്പിളിന്‍െറ പരിശോധനാഫലം ലഭിച്ചെങ്കിലും സാമ്പിള്‍ തിരികെ വാങ്ങിയിരുന്നില്ല. എഫ്.ബി.ഐ ലാബ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സാമ്പിള്‍ തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.   

അതേസമയം, എഫ്.ബി.ഐ ലാബിലെ പരിശോധനക്കുശേഷവും സുനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആദ്യം അസ്വാഭാവിക മരണമെന്ന് വിലയിരുത്തിയ സംഭവം പിന്നീട് കൊലപാതകമാണെന്ന് കാണിച്ച് കേസെടുത്തത് പൊളോണിയം 210 പോലുള്ള മാരകവിഷം കുത്തിവെച്ചതാകാം മരണകാരണമെന്ന നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ്. എന്നാല്‍, എഫ്.ബി.ഐ ലാബിലെ പരിശോധനയിലും പൊളോണിയത്തിന്‍െറ സാന്നിധ്യം കണ്ടത്തൊനായില്ല.

ആരെയും പ്രതിചേര്‍ക്കാതെ ചാര്‍ജ് ചെയ്ത കൊലക്കേസില്‍ തരൂരിനെയടക്കം പലകുറി ചോദ്യംചെയ്തിട്ടും കേസില്‍ തുമ്പൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനും ഡല്‍ഹി പൊലീസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.