സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി പൊലീസ്

മുംബൈ: മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുംവിധം പ്രഭാഷണം നടത്തിയതിന് ഡോ. സാകിര്‍ നായികിനെതിരെ നടപടിക്ക് സാധ്യത ആരാഞ്ഞ് മുംബൈ പൊലീസ് മഹാരാഷ്ട്ര നിയമവകുപ്പിന്‍െറ അഭിപ്രായം തേടി. ബംഗ്ളാദേശില്‍ ആക്രമണം നടത്തിയ ഭീകരരില്‍ രണ്ടുപേരെ സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വിവാദമായതിനത്തെുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മുംബൈ പൊലീസിന്‍െറ സ്പെഷല്‍ ബ്രാഞ്ചാണ് സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങളും മറ്റും പരിശോധിച്ചത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സാകിര്‍ നായിക് നടത്തിയ പ്രഭാഷണങ്ങളില്‍ ദേശവിരുദ്ധമായി ഒന്നും കണ്ടത്തൊനായിട്ടില്ളെന്നും എന്നാല്‍, അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നുമാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് മുംബൈ പൊലീസ് കമീഷണര്‍ക്ക് സമര്‍പ്പിച്ചതിനു പിന്നാലെയാണ് 21 മലയാളികളെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് സാകിര്‍ നായികിന്‍െറ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനുമായി ബന്ധമുള്ള രണ്ടുപേരെ മഹാരാഷ്ട്ര എ.ടി.എസിന്‍െറ സഹായത്തോടെ അറസ്റ്റു ചെയ്തത്. ഇതോടെ, റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കുന്നത് മാറ്റിവെക്കുകയായിരുന്നു.  

ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് സാകിര്‍ നായികിനെതിരെ ഐ.പി.സി 153 എ വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് മുംബൈ പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നിയമവകുപ്പിന്‍െറ നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.