ഹിലരിയുടെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.എ

ചെന്നൈ : അമേരിക്കന്‍ പ്രസിഡൻറ്​ സ്ഥാനാര്‍ഥി ഹിലരി ക്ലിൻറൺ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എ.ഐ.എ.ഡി.എം.കെ നിയമസഭാംഗം. കൂനൂര്‍ എം.എല്‍.എ എ രാമുവാണ് ജയലളിതക്ക് സ്തുതിച്ച് രംഗ​െത്തത്തിയത്​.

2011ല്‍ ഹിലരിയും ജയലളിതയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഹിലരിക്കു പ്രചോദനമായതെന്നാണ് എം.എല്‍.എ.യുടെ വാദം. ഹിലരി അമ്മയുടെ വ്യക്തിത്വം മനസിലാക്കി. അമ്മയുടെ ദൃഢനിശ്ചയത്തിലും പ്രേരണയിലുമാണ് ഹിലരി മുന്നേറുന്നത്. ജയലളിതയുമായുള്ള കൂടിക്കാഴ്ചക്കുശേഷം വളരെ സന്തോഷത്തോടെയാണ് ഹിലരി നാട്ടിലേക്കു മടങ്ങിയതെന്നും എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.

ആ കൂടിക്കാഴ്ചയുടെ ചരിത്രപരമായ പ്രാധാന്യം ഇന്ന് ലോകം ആഘോഷിക്കുകയാണ്. അമ്മയുടെ വ്യക്തിത്വം ഹിലരി മനസിലാക്കുകയായിരുന്നു. ഇംഗ്ലീഷിലുള്ള അമ്മയുടെ പ്രാവീണ്യം അവരെ അത്ഭുതപ്പെടുത്തിയെന്നും എം.എല്‍.എ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.