ഹൈദരാബാദ്: ചോദ്യപേപ്പര്‍ ചോര്‍ന്നതായ സി.ഐ.ഡി അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെലങ്കാനയില്‍ എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, മെഡിക്കല്‍ പൊതുപ്രവേശ പരീക്ഷ (ഇ.എ.എം.സി.ഇ.ടി -11) വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷാ തീയതികള്‍ ഉടന്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.
ഇ.എ.എം.സി.ഇ.ടി പരീക്ഷ രണ്ടാമത് നടത്തുകയല്ലാതെ മറ്റു വഴിയില്ല. നിലവിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കി സര്‍ക്കാറുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അഭ്യര്‍ഥിച്ചു. മെഡിക്കന്‍ -ഡെന്‍റല്‍ കോളജുകളിലേക്ക് ജൂലൈ ഒമ്പതിന് നടത്തിയ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലൈ 14ന് നടത്തിയിരുന്നു. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ന്നതായ പരാതിയെ തുടര്‍ന്ന് തെലങ്കാന സി.ഐ.ഡി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ ഇതുവരെയായി ആറു പേരെ അറസ്റ്റ് ചെയ്തു. വിവിധ ഇടനിലക്കാര്‍വഴി 200 റോളം വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ചോദ്യങ്ങള്‍ ചോര്‍ന്നു കിട്ടിയതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.