ന്യൂഡല്‍ഹി: ഹണിവെലിലെ ഉന്നത എക്സിക്യൂട്ടിവ് ആയിരുന്ന ആനന്ദ് മഹേശ്വരി മൈക്രോസോഫ്റ്റ് ഇന്ത്യ ഓപറേഷന്‍സിന്‍െറ പ്രസിഡന്‍റാവുന്നു. സെപ്റ്റംബര്‍ ഒന്നിന് മൈക്രോസോഫ്റ്റില്‍ പ്രവേശിക്കുന്ന അദ്ദേഹം മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്കര്‍ പ്രമാണികില്‍നിന്ന് 2017 ജനുവരി ഒന്നിന് ചുമതലയേല്‍ക്കും. രാജ്യത്തുടനീളം മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍, സര്‍വിസ് തുടങ്ങിയവയുടെ ചുമതലയായിരിക്കും ആനന്ദിന്. 12 വര്‍ഷത്തിലേറെയായി വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം വഹിച്ച പരിചയസമ്പത്തുമായാണ് പുതിയ പദവിയിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.