കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിന്‍േറത് ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണെന്നും ഈ കെണിയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ വീണുപോകരുതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശകങ്ങളായി നിരവധി മതങ്ങളില്‍പെട്ടവര്‍ ഒരൊറ്റ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന നാടാണ് നമ്മുടേത്. ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഈ സാമുദായിക സൗഹാര്‍ദം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ തകര്‍ക്കുകയാണ്.
മുസ്ലിംകള്‍ക്കെതിരായി മാത്രമല്ല, ദലിതുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായും ആക്രമണങ്ങളുണ്ടാകുന്നത് ഇതിനാണ്. സമുദായങ്ങളുടെ പുരോഗതിയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കലാണ്. എന്നാല്‍, അവരുടെ കെണിയില്‍ ന്യൂനപക്ഷങ്ങള്‍ വീഴരുത് -അവര്‍ കൂട്ടിച്ചേര്‍ത്തു. സാമുദായിക വിദ്വേഷമുണ്ടാക്കുന്നതിന് സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.