അമേരിക്കയില്‍ മോദി നാടകം കളിക്കുന്നു -കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടകം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ്. മോദി വെറും ഷോ മാനായി മാറി. മുന്‍ പ്രധാനമന്ത്രിമാരുടെ നേട്ടങ്ങള്‍ ഇടിച്ചു താഴ്ത്താനാണ് മോദി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

ലളിത് മോദി വിവാദം, വ്യാപം അഴിമതി എന്നിവ മറച്ചുവെച്ചു കൊണ്ടാണ് മോദി അമേരിക്കയില്‍ വീരവാദം മുഴക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റത്തിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടാണ് ഇന്ത്യ കടപ്പെട്ടിരിക്കുന്നതെന്നും തിവാരി ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ സാപ് സെന്‍്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് ചില പരാമര്‍ശങ്ങള്‍ മോദി നടത്തിയിരുന്നു. തനിക്കെതിരെ യാതൊരു അഴിമതി ആരോപണങ്ങളില്ളെന്നും മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കുന്ന കഥകളാണ് എതിര്‍ഭാഗത്തുള്ളവരുടേതെന്നും സോണിയ ഗാന്ധിക്കും കുടുംബത്തിനും എതിരെ മോദി ആരോപിച്ചത്. ഇതാണ് കോണ്‍ഗ്രസിന്‍െറ ശക്തമായ പ്രതികരണത്തിന് വഴിവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.