മുസഫര്‍നഗര്‍ കലാപം: എസ്.പിക്കും ബി.ജെ.പിക്കും പങ്കുണ്ടെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്

ലക്നോ: മുസഫര്‍നഗര്‍ കലാപം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍െറ റിപ്പോര്‍ട്ടില്‍ സമാജ്വാദി പാര്‍ട്ടിനേതാക്കള്‍ക്കും ബി.ജെ.പിനേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചന. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്ന്് റിപ്പോര്‍ട്ടിലുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഷ്ണു സഹായ് കമ്മിഷന്‍  775 പേജുകളുള്ള റിപ്പോര്‍ട്ട് ബുധനാഴ്ച ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്്ച ഗവര്‍ണര്‍ ഇത് മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ 470 പേരുടെ മൊഴി രേഖപ്പെടുത്തി. അതില്‍ 100 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.

എന്നാല്‍ കലാപത്തിന്‍െറ പേരില്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയുടെ സൃഷ്ടിയാണ് കലാപം എന്ന് എസ്.പിയും ആരോപിക്കുന്നു.

 മുസഫര്‍ നഗറില്‍ 2013 ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും  40,000ത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.