മുന്‍ തീവ്രവാദിയും മകനുമുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന ബാരാമുല്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത് കശ്മീര്‍ താഴ്വരയെ വീണ്ടും ഭീതിയിലാഴ്ത്തി. സോപോര്‍ മേഖലയിലെ സെഗിപൊര ഗ്രാമത്തില്‍ മുന്‍ തീവ്രവാദി ബശീര്‍ അഹ്മദ് ഭട്ടും മൂന്നു വയസ്സുകാരനായ മകനും വെടിയേറ്റു മരിച്ചപ്പോള്‍ കുന്‍സാറില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെ നിറയെ വെടിയുണ്ടകള്‍ തറച്ച് മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് വീടിനു പുറത്ത് പിഞ്ചുമകന്‍ ബുര്‍ഹാനൊപ്പം കളിക്കുന്നതിനിടെയാണ് ബൈക്കിലത്തെിയ അജ്ഞാത സംഘം ബശീര്‍ അഹ്മദിനു നേരെ ഗ്രനേഡ് എറിഞ്ഞത്. ഇത് പൊട്ടിയില്ളെങ്കിലും അപകടം മണത്ത ബശീര്‍ മകനുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ബശീര്‍ അഹ്മദ് വഴിമധ്യേയും മകന്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയും മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തു. രണ്ടാമത്തെ സംഭവത്തില്‍, കുന്‍സാറില്‍ സൈനിക യൂനിഫോമിലാണ് ഒരാളെ മരിച്ചനിലയില്‍ കണ്ടത്തെിയത്. നാട്ടുകാരത്തെി പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗമായ ഫയാസ് അഹ്മദ് ഭട്ടാണെന്ന് തിരിച്ചറിഞ്ഞത്. മേഖലയിലെ ഹിസ്ബ് കമാന്‍ഡറായിരുന്നു ഫയാസ്. നിരോധിത തീവ്രവാദ സംഘടനയിലെ അഭിപ്രായഭിന്നതയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. സമാനമായി, മൂന്ന് ഹിസ്ബ് കമാന്‍ഡര്‍മാരുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച പത്താന്‍ മേഖലയില്‍ കണ്ടത്തെിയിരുന്നു.
ജയില്‍ ശിക്ഷ അനുഭവിച്ച് തിരിച്ചുവന്നതോടെയാണ് സെഗിപൊരയില്‍ കൊല്ലപ്പെട്ട ബശീര്‍ അഹ്മദ് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ചത്. കഴിഞ്ഞ മേയ് മാസത്തിനുശേഷം അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റ് ഇതുവരെയായി എട്ടു പേര്‍ മരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.