ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന്, ഡൽഹി വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫിനു തൊട്ടുമുമ്പ്, സ്വിസ് വിമാനം പറക്കൽ റദ്ദാക്കി യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. സ്വിസ് ഇന്റർനാഷനൽ എയർലൈൻസിന്റെ എൽ.എക്സ് 147 വിമാനത്തിനാണ് എൻജിൻ തകരാർ കണ്ടെത്തിയത്. യാത്രക്കാർക്ക് പരിക്കേറ്റത് എങ്ങനെയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
തകരാർ തിരിച്ചറിഞ്ഞ ഉടൻ എമർജൻസി വാതിലിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. നാല് കുഞ്ഞുങ്ങളും 13 വിമാന ജീവനക്കാരും അടക്കം 232 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ വിമാന ജീവനക്കാരനടക്കം നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടേക്ക് ഓഫ് പ്രവർത്തനങ്ങൾ ആരംഭിക്കവേ ഒരു എൻജിനിൽ തകരാർ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പറക്കൽ റദ്ദാക്കി യാത്രക്കാരെ ഒഴിപ്പിച്ചുവെന്ന് എയർലൈൻ വക്താവ് അറിയിച്ചു.ആദ്യം പ്രധാന ചക്രത്തിന്റെ ഭാഗത്തുനിന്ന് പുക വരുന്നതു ശ്രദ്ധയിൽപ്പെട്ടുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.