കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട പോളിങ് നടക്കുന്ന 142 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം തിങ്കളാഴ്ച അവസാനിക്കും. വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള അവസാന തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. ഈ മാസം 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
ഇതിനിടെ, രണ്ടാംഘട്ട പോളിങിന് കർശന സുരക്ഷയാണ് ഒരുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കുന്നത്. വോട്ടിങ് തടസ്സപ്പെടുത്തുന്ന ഏതൊരു ശ്രമവും കർക്കശമായി നേരിടുമെന്ന് കമീഷൻ അറിയിച്ചു. മണ്ഡലങ്ങൾ തോറും സുരക്ഷയും പ്രശ്നബാധിത മേഖലകളിൽ വോട്ടർമാർക്ക് നിർഭയമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള സാഹചര്യവും ഉറപ്പുവരുത്തണമെന്ന് കമീഷൻ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൊൽക്കത്തയിൽ നടന്ന കമീഷന്റെ ഉന്നതതല യോഗത്തിൽ പോളിങ് ഉദ്യോഗസ്ഥർ, മുതിർന്ന പൊലീസ് ഓഫിസർമാർ, കേന്ദ്ര സേന കമാൻഡർമാർ തുടങ്ങിയവർ പങ്കെടുത്തു.
എല്ലാ പോളിങ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകൾ, ബൂത്തുകളിൽ കേന്ദ്രസേന വിന്യാസം, സുരക്ഷ പരിശോധിക്കാനുള്ള പട്രോളിങ്ങിനായി 160 മോട്ടോർ സൈക്കിൾ എന്നിവ രംഗത്തുണ്ടാവും. പോളിങ് നടക്കുന്നതിന്റെ 100 മീറ്റർ ചുറ്റളവിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കില്ലെന്നും ചീഫ് ഇലക്ഷൻ ഓഫിസർ മനോജ് അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.