കൊൽക്കത്ത: പശ്ചിമബംഗാൾ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജഗദ്ദാലിലുണ്ടായ അക്രമത്തിൽ നാല് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. 15 പേരുടെ വീടുകൾ റെയ്ഡ് ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കൗശിക് ദാസ്, സിക്കന്ദർ പ്രസാദ്, ഗോപാൽ റൗത്ത്, ശ്യാംദേവ് ഷാ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പരിശോധനക്കിടെ നിരവധിപേർ ഓടിരക്ഷപ്പെട്ടതായും ഒരാൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി തൃണമൂൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടടുത്ത സ്ഥലമായ ബാരക്പൂരിൽ പൊതുയോഗം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അക്രമം.
ബുധനാഴ്ചയാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്. ഇതിനിടെ നിരവധി സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പി സ്ഥാനാർഥി ഡോ. രാജേഷ് കുമാറിന്റെയും നേതാവ് പവൻ സിങ്ങിന്റെയും വീടുകൾക്ക് നേരെ ബോംബാക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.