പെണ്‍കുട്ടികളുടെ രാത്രി സഞ്ചാരം സംസ്കാരത്തിന് ചേര്‍ന്നതല്ല -കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:  പെണ്‍കുട്ടികള്‍ രാത്രി സമയങ്ങളില്‍ വീടിന് പുറത്തിറങ്ങി നടക്കുന്നത് സംസ്കാരത്തിന് ചേര്‍ന്നതല്ളെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ സഞ്ചരിക്കാം. പക്ഷേ ഇന്ത്യയുടെ സംസ്കാരത്തിന് ഇത് ചേര്‍ന്നതല്ളെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ജൈനമത ഉത്സവത്തോട് അനുബന്ധിച്ച് മാംസ വില്‍പനക്ക് നിരോധം ഏര്‍പ്പെടുത്തിയതില്‍ തെറ്റില്ളെന്ന് ശര്‍മ പറഞ്ഞു. ചില സമുദായങ്ങളോടുള്ള ആദരവിന്‍െറ ഭാഗമായി മാംസ വില്‍പന നിരോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേന്ദ്രമന്ത്രി ചോദിച്ചു. രണ്ടു ദിവസത്തെ ചെറിയ ത്യാഗം മാത്രമാണിതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

ബൈബിളിനെയും ഖുര്‍ആനെയും ബഹുമാനിക്കുന്നു. പക്ഷേ ഗീതയും രാമായണവും പോലെ ഇന്ത്യയുടെ ആത്മാവിന്‍െറ ഭാഗമൊന്നുമല്ല ഈ രണ്ട് ഗ്രന്ഥങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ തുടര്‍ച്ചയായി വിവാദ പ്രസ്താവന നടത്തുന്ന ആളാണ് നോയ്ഡ എം.പിയായ  മഹേഷ് ശര്‍മ. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം മുസ് ലിം ആയിരുന്നിട്ട് പോലും ഒരു ദേശീയവാദിയുമായിരുന്നുവെന്ന മഹേഷ് ശര്‍മയുടെ പരാമര്‍ശം വിവാദമായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.