നേതാജി ഫയലുകള്‍: കേന്ദ്ര നീക്കം കരുതലോടെയെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകളില്‍ കേന്ദ്രം കരുതലോടെ മാത്രമേ തീരുമാനമെടുക്കൂയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഫയലുകളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കും മുമ്പ് വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് ആഴത്തില്‍ പരിശോധിക്കണം. ഇത് എന്ന്, എങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചുവരികയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാജിയുടെ തിരോധാനത്തിന് 70 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 12,744 പേജ് വരുന്ന 63 ഫയലുകള്‍ പുറത്തുവിട്ടത്. വിവരങ്ങള്‍ പരസ്യമാക്കണമെന്ന ആവശ്യവുമായി നിരന്തരം രംഗത്തുണ്ടായിരുന്ന നേതാജിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടപടി. കേന്ദ്രത്തിന്‍െറ പക്കലുള്ള ഫയലുകളും പുറത്തുവിടണമെന്ന് സംസ്ഥാന  സര്‍ക്കാര്‍  ഫയലുകള്‍ പുറത്തുവിട്ട  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.