അലീഗഢ്: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥി നേതാവ് വെടിയേറ്റു മരിച്ചു. ബാച്ലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ള്യു) അവസാന വര്‍ഷ വിദ്യാര്‍ഥി ആലംഗീര്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
മോട്ടോര്‍ സൈക്കിളിലത്തെിയ അക്രമി കാമ്പസില്‍ അതിക്രമിച്ചുകടന്ന് കെമിസ്ട്രി ഡിപ്പാര്‍ട്മെന്‍റിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആലംഗീറിനെ ഉടന്‍ ജെ.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാര്‍ത്ത പരന്നതോടെ വിദ്യാര്‍ഥികള്‍ ആശുപത്രിയുടെ അടിയന്തര വിഭാഗത്തിന്‍െറ പ്രവേശ കവാടം ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി.
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ റഹ്മാന്‍ ആസ്മി, ഷദാബ്, മുനീര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാമ്പസില്‍ മന$പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചില ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടക്കുന്നതായി വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. സംഭവത്തില്‍ അതീവ ദു$ഖം രേഖപ്പെടുത്തുന്നതായും കുറ്റവാളികളെ കണ്ടത്തെി ശിക്ഷിക്കണമെന്നും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.