ലഖ്നോ: രാഷ്ട്രീയസഖ്യങ്ങള്‍ തീപ്പൊരിപ്പോരാട്ടം നടത്തുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുമായി സമാജ്വാദി പാര്‍ട്ടി. സമാജ്വാദി ജനതാദള്‍-ഡെമോക്രാറ്റിക് (എസ്.ജെ.ഡി-ഡി), എന്‍.സി.പി, നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി (എന്‍.പി.പി) എന്നിവയുമായി ചേര്‍ന്ന് മുന്നണി രൂപവത്കരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് അറിയിച്ചു.
എസ്.ജെ.ഡി-ഡി, എന്‍.സി.പി, എന്‍.പി.പി നേതാക്കളുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൂന്നാം മുന്നണി രൂപവത്കരണം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. മുന്നണി കോഓഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച പട്നയില്‍ യോഗംചേര്‍ന്ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് യാദവ് പറഞ്ഞു. നിതീഷ്കുമാര്‍ നേതൃത്വം നല്‍കുന്ന മഹാസഖ്യം, ബി.ജെ.പിയുടെ എന്‍.ഡി.എ എന്നിവക്കൊപ്പം എസ്.പിയുടെ മൂന്നാംമുന്നണി കൂടിയാകുന്നതോടെ മത്സരത്തിന് വീര്യമേറും.
ആര്‍.ജെ.ഡി മുന്‍ നേതാവ് രഘുനാഥ് ജായുടെ സമാജ്വാദി പാര്‍ട്ടി പ്രവേശത്തിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനവും മൂന്നാം മുന്നണി പ്രഖ്യാപനവേളയില്‍ നടന്നു. ലാലുപ്രസാദ് യാദവിന്‍െറ പാര്‍ട്ടിയില്‍ തനിക്ക് മതിയായ ബഹുമാനം ലഭിച്ചില്ളെന്ന് പറഞ്ഞ രഘുനാഥ്, എസ്.പിയില്‍ തനിക്ക് ഇടംനല്‍കിയതിന് മുലായം സിങ് യാദവിന് നന്ദിയറിയിച്ചു. രഘുനാഥിനെ കൂടാതെ ജെ.ഡി.യുവില്‍നിന്ന് മുന്നാ സിങ്ങും എസ്.പിയിലത്തെിയിട്ടുണ്ട്. മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് തീരുമാനമായില്ളെന്നായിരുന്നു രാം ഗോപാലിന്‍െറ മറുപടി. ജെ.ഡി.യുവുമായി ചേര്‍ന്നാല്‍ പാര്‍ട്ടിയുടെ മേല്‍വിലാസം നഷ്ടപ്പെടുമെന്നും ഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷവോട്ട് ഭിന്നിപ്പിക്കുകവഴി ബി.ജെ.പിയെ സഹായിക്കുകയാണെന്ന ആരോപണം രാം ഗോപാല്‍ തള്ളിക്കളഞ്ഞു. സീറ്റുവിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് സമാജ്വാദി പാര്‍ട്ടിയും എന്‍.സി.പിയും മഹാസഖ്യത്തില്‍നിന്ന് പിന്മാറിയത്. തങ്ങള്‍ക്ക് അഞ്ചു സീറ്റുമാത്രം നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു എസ്.പി പ്രഖ്യാപിച്ചിരുന്നത്.
ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചുവരെ അഞ്ചുഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 12ന് ഒന്നാംഘട്ട വേട്ടെടുപ്പില്‍ 49 മണ്ഡലങ്ങളിലേക്കാണ് മത്സരം.
സെപ്റ്റംബര്‍ 23ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. എന്‍.ഡി.എയുടെയും മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറയും ജനപ്രീതി പരിശോധനയായി തെരഞ്ഞെടുപ്പ് മാറുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.