പന്‍സാരെ വധക്കേസിലെ പ്രധാനപ്രതി അറസ്റ്റില്‍

കോലാപൂര്‍: മഹാരാഷ്ട്രയിലെ പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്റ്റ് നേതാവും ടോള്‍വിരുദ്ധ സമരനേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസിലെ പ്രധാനപ്രതി അറിസ്റ്റിലായി. സാംഗ്ളി സ്വദേശി സമീര്‍ ഗെയ്ക് വാദ് ആണ് പൊലീസ് പിടിയിലായത്. ഇയാളെ കോടതി ഏഴു ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ട ദിവസം പന്‍സാരെയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചാണ് പൊലിസ് പ്രതിയെ പിടികൂടിയത്. കോലാപൂര്‍, സാംഗ്ളി ജില്ലകളിലെ പൊലിസ് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ 4.30നാണ് ഇയാളെ സാംഗ്ളി മോട്ടി ചൗക്കിലെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

കോലാപൂരിലെ വീടിനടുത്ത് വച്ച് പന്‍സാരെയയും ഭാര്യയെയും കഴിഞ്ഞ ഫെബ്രുവരിയിലാണ് ബൈക്കിലത്തെിയ അജ്ഞാതര്‍ വെടിവെച്ചത്. നാലു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ചാണ് പന്‍സാരെ മരിച്ചത്.

ആരാണ് ശിവജി എന്ന ഇദ്ദേഹത്തിന്‍െറ പുസ്തകം തീവ്രഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ശിവജി ഹിന്ദു രാജാവ് മാത്രമല്ല എന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ട ഭരണാധികാരിയായിരുന്നു എന്നുമാണ് പന്‍സാരെ വാദിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.