ന്യൂഡല്‍ഹി: ഡിസംബര്‍ 25നെ വാജ്പേയി ജന്മദിനവും സദ്ഭരണദിനവുമായി ആചരിച്ച് ക്രിസ്മസ് അവധി നിഷേധിച്ച കേന്ദ്രസര്‍ക്കാറിന്‍െറ പാത പിന്തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ബലിപെരുന്നാള്‍ പ്രവൃത്തി ദിവസമാക്കുന്നു. ഉത്തരേന്ത്യയില്‍ ഈ മാസം 25നാണ് ബലിപെരുന്നാള്‍. സംഘ്പരിവാര്‍ ആചാര്യനായിരുന്ന പണ്ഡിത് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ അന്ന് അവധി നിഷേധിച്ച് പ്രവൃത്തി ദിനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അന്ന് സ്വകാര്യ^സര്‍ക്കാര്‍ കോളജുകളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഉത്തരവിട്ട് കോളജ് വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശിച്ച് പുറത്തിറക്കിയ കത്തില്‍, ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 24ന് നല്‍കിയ അവധി റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്മദിനാചരണംമൂലം ദേശീയ അവധി നഷ്ടമാകുന്നതിനു പുറമെ പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക് തലേനാള്‍ അവധി എടുത്ത ജീവനക്കാരെയും തീരുമാനം ദുരിതത്തിലാക്കും.
സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണത്തിന് കാമ്പസുകളെ ദുരുപയോഗം ചെയ്യുകയാണെന്നും പെരുന്നാള്‍ ആഘോഷത്തിന് തടസ്സം സൃഷ്ടിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞു. ഉപാധ്യായ വെറുമൊരു രാഷ്ട്രീയ നേതാവല്ളെന്നും രാഷ്ട്ര നേതാവാണ് എന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി കാളി ചരണ്‍ സറഫ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉത്സാഹിച്ചയാളാണ് കാളി ചരണ്‍. രക്തദാനം മഹത്കര്‍മമാണെന്നും ആരെയും നിര്‍ബന്ധിച്ചല്ല പരിപാടിയില്‍ പങ്കെടുപ്പിക്കുകയെന്നും ഉത്തരവിറക്കിച്ച കോളജ് എജുക്കേഷന്‍ കമീഷണര്‍ രാജേന്ദ്ര പ്രസാദ് ശര്‍മ പറഞ്ഞു. എന്നാല്‍, മന$പൂര്‍വം ആശയക്കുഴപ്പം സൃഷ്ടിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ സമാധാനം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഒരു പ്രധാന ഉത്സവം ആഘോഷിക്കാനുള്ള അവസരം നിഷേധിച്ചകൊണ്ടല്ല, മറിച്ച് ഉപാധ്യായയുടെ ജയന്തി ആഘോഷിക്കേണ്ടത് പാര്‍ട്ടിതലത്തിലാണെന്ന് മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.
മതവിശ്വാസികള്‍ക്ക് അവരുടെ ആഘോഷം കൊണ്ടാടാനുള്ള അവസരവും അവകാശവും നിഷേധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ളെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) സംസ്ഥാന അധ്യക്ഷന്‍ സവായ് സിങ് ചൂണ്ടിക്കാട്ടി. പങ്കാളിത്തം നിര്‍ബന്ധിതമല്ളെന്നുപറയുന്ന സര്‍ക്കാര്‍ അവധി നല്‍കരുതെന്ന് ഉത്തരവിറക്കിയതില്‍നിന്ന് ഉദ്ദേശ്യം വ്യക്തമാണെന്നും ചീഫ് സെക്രട്ടറിയെക്കണ്ട് ചര്‍ച്ച ചെയ്ത് തീരുമാനമായില്ളെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് സലീം എന്‍ജിനീയര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണിതെന്ന് മതേതര അധ്യാപക സംഘടനയായ രാജസ്ഥാന്‍ ശിക്ഷക് സംഘ് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ആശയഗതിയുടെ പ്രചാരകനായിരുന്ന ഉപാധ്യായയുടെ ജയന്തി ആചരണം സകലര്‍ക്കും മേല്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് സംഘ് വക്താവ് പ്രകാശ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.