ജമ്മു കശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാട്ടിറച്ചി വില്‍പനക്ക് ഹൈക്കോടതി നിരോധമേര്‍പ്പെടുത്തി. പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. പശു, കാള, പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് ആര്‍.പി.സി 298 എ വകുപ്പ് പ്രകാരവും 298ബി പ്രകാരവും ശിക്ഷാര്‍ഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. വിഷയത്തില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയ കോടതി  സര്‍ക്കാറിനോട് വ്യക്തമായ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചു. കോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശം നല്‍കി.

ഇതിന് മുമ്പ് മഹാരാഷ്ട്രയിലാണ് മാട്ടിറച്ചി നിരോധിച്ചത്. ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഇവിടെ പോത്തിറച്ചിക്ക് നിരോധനമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.