യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് പാക് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് കനത്ത നഷ്ടം സഹിക്കേണ്ടിവരുമെന്ന് പാകിസ്താന്‍ സൈനികമേധാവി റഹീല്‍ ശരീഫിന്‍െറ മുന്നറിയിപ്പ്. ഏത് ബാഹ്യാക്രമണവും നേരിടാന്‍ തങ്ങളുടെ സൈന്യം സജ്ജമാണ്. ആക്രമണമുണ്ടായാല്‍ അതിന്‍െറ വ്യാപ്തിയോ ദൈര്‍ഘ്യമോ എന്തുതന്നെയായാലും നേരിടാന്‍ പാകിസ്താന് ശേഷിയുണ്ടെന്നും ശത്രു കാര്യമായ നഷ്ടം സഹിക്കേണ്ടിവരുമെന്നും റാവല്‍പിണ്ടിയില്‍ കരസേനാ ആസ്ഥാനത്ത് 1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍െറ 50ാം വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പെട്ടെന്നുണ്ടായേക്കാവുന്ന യുദ്ധത്തിന് ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കശ്മീരിനെ വിഭജനത്തിന്‍െറ പൂര്‍ത്തിയാകാത്ത അജണ്ടയെന്ന് വിശേഷിപ്പിച്ച റഹീല്‍ ശരീഫ് ജനഹിതപരിശോധന അംഗീകരിക്കുന്ന യു.എന്‍ പ്രമേയത്തിലൂടെ മാത്രമേ അതിന് പരിഹാരം കാണാനാകൂവെന്നും കശ്മീര്‍ മാറ്റിവെക്കാവുന്ന വിഷയമല്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.